വാഹന പരിശോധന ; എസ്‌ഐയെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിലായി

Crime Idukki
Print Friendly, PDF & Email

കട്ടപ്പന – വാഹന പരിശോധന നടന്നുകൊണ്ടിരിക്കെ അപകടകരമായ വിധത്തില്‍ ബൈക്ക് ഓടിച്ച യുവാവിനെ തടയാൻ ശ്രമിക്കുന്നതിനിടയില്‍ എസ്.ഐയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. കട്ടപ്പന അമ്പലക്കവല നിരപ്പേല്‍ ആദര്‍ശ് റെജി ( 18 ) യാണ് പിടിയിലായത്.

ഇന്നലെ രാത്രി 9 മണിയോടെ കട്ടപ്പന ടി.ബി ജങ്ഷനില്‍ വാഹന പരിശോധന നടത്തവേ അമിത വേഗത്തിലെത്തിയ ബൈക്ക് കട്ടപ്പന എസ്.ഐ എന്‍.ജെ സുനേഖ് തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനിടയില്‍ ആദര്‍ശ് പൊടുന്നനെ ബൈക്ക് പിറകോട്ട് എടുത്ത് എസ്.ഐയെ ഇടിപ്പിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ എസ്.ഐ ചികിത്സ തേടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *