സിദ്ധാർഥിന് നീതി കിട്ടാൻ സിബിഐ തന്നെ അന്വേഷിക്കണം ; സുരേഷ്‌ഗോപി

Kerala Cinema
Print Friendly, PDF & Email

തിരുവനന്തപുരം : വയനാട്ടിലെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥിൻറെ മരണം സി.ബി.ഐ തന്നെ അന്വേഷിക്ക​ണമെന്ന്​ നടനും തൃശു​രിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ്​ ഗോപി. സിദ്ധാർഥിന്റെ വീട് സന്ദ​ർ​ശിച്ച​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. നികൃഷ്ടവും പൈശാചികവുമായ ഒരവസ്ഥ വിദ്യാർഥി രാഷ്ട്രീയ മേഖലയിൽ നിലനിൽക്കുന്നു. സിദ്ധാർഥിന്റെ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ കണ്ടെത്തണം. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. സിദ്ധാർഥിന്റെ മരണം പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന മക്കളുള്ള എല്ലാ മാതാപിതാക്കളേയും വേദനിപ്പിച്ചിരിക്കുകയാണ്. വലിയ സ്‌ഫോടനാത്മകമായ തിരിച്ചടി ഇതിനെ പിന്തുണക്കുന്നവർക്ക് ഉറപ്പായും കിട്ടിയിരിക്കും. സിദ്ധാർഥിന്​ നീതിക്കായുള്ള പോരാട്ടത്തിൽ പൗരനെന്ന നിലക്ക്​ താനും ഒപ്പം നിൽക്കുമെന്നും സുരേഷ്​ ഗോപി പറഞ്ഞു.

ഒരു മെഴുകുതിരി കത്തിച്ചു പ്രതിഷേധിക്കാൻ പോലും പേടിക്കുന്ന കേരളത്തിന്റെ സാംസ്കാരിക പ്രവർത്തകരുടെ നിസ്സഹായാവസ്ഥ ദയനീയമാണ്. പറയണമെന്നുണ്ട് പലർക്കും. പക്ഷെ പേടിയാണ് ആരെ ?

Leave a Reply

Your email address will not be published. Required fields are marked *