മൈ $#@*& ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം : സമരാഗ്നിക്ക് എസ്എഫ്‌ഐ വക സ്വാഗത ബോർഡ് വൈറൽ

Kerala Pathanamthitta Politics
Print Friendly, PDF & Email

മൈ $#@*& ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം : സമരാഗ്നിക്ക് എസ്എഫ്‌ഐ വക സ്വാഗത ബോർഡ് വൈറൽപത്തനംതിട്ട – പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വരാൻ വൈകിയതിനെ തുടർന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അസഭ്യം പറയുന്നത് ചാനൽ കാമറകളിലുടെ ലോകം മുഴുവൻ കണ്ടു. അശ്ലീല പരാമർശത്തിന് സതീശന് അതൃപ്തി ഉണ്ടെങ്കിലും നാട്ടാർക്ക് മുന്നിൽ ഇരുവരും ഭായി ഭായി കളിച്ചു നിൽക്കുകയാണ്. രണ്ടു പേരും ചേർന്ന് നയിക്കുന്ന സമരാഗ്നി ആലപ്പുഴ ജില്ലയിൽ നിന്ന് ഇന്ന് വൈകിട്ട് പത്തനംതിട്ടയിലേക്ക് എത്തിയിരിക്കുകയാണ്. വൈകിട്ട് ജില്ലാ അതിർത്തിയായ തിരുവല്ലയിലെ ഇടിഞ്ഞില്ലത്തായിരുന്നു സ്വീകരണം. അതിന് ശേഷം പൊതുസമ്മേളനം നടന്നത് പത്തനംതിട്ടയിലാണ്. ഇതിനായി ഘോഷയാത്രയും ബാൻഡ് മേളവും നിശ്ചലദൃശ്യവുമൊക്കെ ഡിസിസി നേതൃത്വത്തിൽ സംഘടിപ്പിച്ചു. ആലുക്കാസ് ജൂവലറിക്ക് മുന്നിൽ നിന്നും സ്വീകരണ സ്ഥലമായ അബാൻ ജങ്ഷനിലേക്കാണ് സ്വീകരിച്ച് ആനയിച്ചത്.

എന്നാൽ, ഈ സ്വീകരണത്തെയെല്ലാം കടത്തി വെട്ടുന്നതാണ് എസ്എഫ്‌ഐയുടെ വക സെൻട്രൽ ജങ്ഷനിൽ ഗാന്ധിപ്രതിമക്ക് സമീപം പ്രത്യക്ഷപ്പെട്ട ഒരു ബോർഡ്. മൈ ഡിയർ സതീശന് $#*$ പത്തനംതിട്ടയിലേക്ക് സ്വാഗതം എന്ന് മാത്രമാണ് ബോർഡിലുള്ളത്. അശ്ലീലവാക്കുകളുടെ സിംബലും ചേർത്തിട്ടുണ്ട്. എസ്എഫ്‌ഐയുടെ വക ബോർഡ് കണ്ട് ചിരിച്ചു മറിയുകയാണ് വഴിയാത്രക്കാർ. ആലപ്പുഴയിൽ സുധാകരൻ സതീശനെ അസഭ്യം വിളിച്ച് മണിക്കൂർ ഒന്ന് തികയുന്നതിന് മുൻപ് പത്തനംതിട്ടയിൽ എസ്എഫ്‌ഐയുടെ വക സതീശനെ സ്വാഗതം ചെയ്തുള്ള ബോർഡ് പ്രത്യക്ഷപ്പെട്ടു. ഇതിന് മുന്നിൽ ഡിസിസിയുടെ സ്വീകരണമൊക്കെ നിഷ്പ്രഭമായി പോയി എന്നാണ് നാട്ടുകാർ പറയുന്നത്. സതീശനെ സ്വീകരിച്ചു കൊണ്ടു പോകുന്ന വഴിക്ക് തന്നെയാണ് ബോർഡ് വച്ചിരിക്കുന്നത് എന്നുളളതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *