നാരങ്ങാനം ഉപതെരഞ്ഞെടുപ്പ് വിജയം യു.ഡി.എഫിന് : പക്ഷെ ബിജെപി കൂടി വിചാരിക്കണം ആര് ഭരിക്കണമെന്ന് !!

Pathanamthitta Politics
Print Friendly, PDF & Email

കോഴഞ്ചേരി – നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡായ കടമ്മനിട്ടയിൽ നടന്ന ഉപതെര തിരഞ്ഞെടുപ്പിൽ വിജയം യു.ഡി.എഫിന് ഒപ്പം. ആകെ പോൾ ചെയ്ത 919 വോട്ടിൽ 414 നേടി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ മലയിൽ തടത്തിൽ എം.ആർ.രമേശാണ് വെന്നിക്കൊടി പാറിച്ചത്. ഭൂരിപക്ഷം 174 വോട്ട്. 240 വോട്ട് നേടി ബി.ജെ.പി.സ്ഥാനാർത്ഥി അമ്പിളി ഹരിദാസ് രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: കലേഷിന് 170 വോട്ട് കിട്ടി.

കഴിഞ്ഞ തവണ മുന്നണി സ്ഥാനാർത്ഥികളായ ബിജു തുരുത്തിയിൽ (യു.ഡി.എഫ്) ബിജു.കോരുത് (എൽ.ഡി.എഫ്) പ്രസാദ് ( ബി.ജെ.പി) എന്നിവരെയൊക്കെ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി പ്രകാശ് കുമാർ തടത്തിലിന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തവണ യുഡിഎഫ് ന് വെറും 47 വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്.

ഇപ്പോഴത്തെ കക്ഷി നില വെച്ച് ബിജെപിയുടെ കളത്തിലാണ് ആര് ഭരിക്കണമെന്ന തീരുമാനം .
എൽ.ഡി.എഫ് 6
എൽ.ഡി.എഫ് (സ്വ) 1
യു ഡി എഫ് 5
ബി.ജെ.പി 2

Leave a Reply

Your email address will not be published. Required fields are marked *