മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് : 36 പരാതികൾ തീർപ്പാക്കി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ പത്തനംതിട്ട ഗവ. ഗസ്റ്റ് ഹൗസ് ഹാളിൽ നടത്തിയ സിറ്റിങിൽ 36 പരാതികൾ തീർപ്പാക്കി. കമ്മിഷൻ അംഗം വി കെ ബീനാകുമാരിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങിൽ 67 പരാതികളാണ് പരിഗണിച്ചത്. ആകെ 118 കേസുകളാണ് കമ്മിഷന് ലഭിച്ചത്.

വഴി തർക്കം, മരം മുറിക്കൽ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. വിവിധ പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിക്കാർ ഹാജരാകാത്തതുൾപ്പടെയുള്ള കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *