മത സൗഹാർദ്ദത്തിന്റെ ഉത്തമ മാതൃക ; അയ്യപ്പ ശിൽപ്പത്തിന് സംഭാവന നൽകി ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മ

Pathanamthitta Special

പത്തനംതിട്ട – ചുട്ടിപ്പാറയിൽ ഹരിഹര മഹാദേവ ക്ഷേത്ര ട്രസ്റ്റ് നിർമ്മിക്കുന്ന അയ്യപ്പ ശിൽപ്പത്തിന് ധനസഹായം നൽകി ഇസ്ലാമിക സംഘടനകളുടെ കൂട്ടായ്മ. നെടുമ്പാശേരി എക്കോ ലാൻഡ് കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഈ ലാജുൽ ഖുർആൻ ആൻഡ് ഇബ്‌നുസീസ മെഡിക്കേഷൻ കൗൺസിൽ അസോസിയേഷന്റെ സംയുക്ത പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത സൗഹാർദ്ദ സമ്മേളനത്തിൽ വച്ചാണ് ധനസഹായം കൈമാറിയത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അയ്യപ്പ ശിൽപ്പ നിർമ്മാണത്തിനാണ് ചുട്ടിപ്പാറയിൽ ലക്ഷ്യമിടുന്നത്. ഇതിനായി 1,01,000 രൂപയുടെ ചെക്കാണ് ഈലാജുൽ ഖുർ ആൻ അസോസിയേഷനും ഇബ്‌നുസീന മെഡിക്കേഷൻ കൗൺസിൽ അസോസിയേഷനും സംയുക്തമായി നടത്തിയ പ്രതിനിധി സമ്മേളനത്തിൽ കൈമാറിയത്. കേന്ദ്ര ഹജ് കമ്മറ്റി ചെയർമാൻ എ.പി അബ്ദുള്ളക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദ്യരത്‌നം ഡോ. സി.എം. ജമാലുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹരിഹര മഹാദേവ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഡോ: രമേഷ് ശർമ ചെക്ക് ഏറ്റുവാങ്ങി. ലോകത്തിന്റെ ഭാവി ഓർത്ത് മനുഷ്യൻ വേവലാതിപ്പെടേണ്ടതില്ലെന്നും ലോകം എങ്ങനെ നിലനിർത്തണമെന്ന് സ്രഷ്ടാവായ ഈശ്വരന് അറിയാമെന്നും ഡോ. രമേഷ് ശർമ്മ പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പിനെ ആദരിച്ചു.

സുപ്രിം കോടതി ബാർ കൗൺസിൽ പ്രസിഡന്റ് ഡോ. ആദിഷ് അസർവാൾ, ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്‌സിറ്റി സെനറ്ററും തമിഴ്‌നാട് മുൻ സ്‌പെഷ്യൽ കമ്മിഷണറുമായ ഡോ. സമ്പത് കുമാർ, നാഗൂർ ദർഗ ശരീഫ് ഖലീഫ ഡോ. ഖലീഫ മസ്താൻ സാഹിബ് ഖാ ദിരി , ഡോ. സി ആർ. ഭാസ്‌ക്കരൻ നീതിയൻ കൂരാൾ, ഡോ. വില്ലറ്റ് കൊറേയ, ഹരിഹര മഹാദേവ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശോഭൻ പുതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *