ജഡ്ജി ചമഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി : സിബിഐ അറസ്റ്റ് ചെയ്തപ്പോൾ അതൊരു അഭിഭാഷകൻ

Crime
Print Friendly, PDF & Email

മധുര : തമിഴ്‍നാട്ടിലാണ് സംഭവം. ജഡ്ജിയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ ഹൈക്കോടതി ജഡ്ജി ഭുജഹേന്തിയുടെ നിര്‍ദേശപ്രകാരം സി.ബി.ഐ. അറസ്റ്റ് ചെയ്തു. മധുര പെരുങ്കുടി സ്വദേശി പാണ്ഡ്യനാണ് (51)അറസ്റ്റിലായത്. തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ടിഡ്‌കോ) ഉടമസ്ഥതയിലുള്ള സ്ഥലം പാണ്ഡ്യന് ഫാക്ടറി സ്ഥാപിക്കാന്‍ അനുവദിച്ചിരുന്നു. പിന്നീട് സ്ഥലം കൊടുത്തത് ‘ടിഡ്‌കോ’ റദ്ദാക്കി. 2010ല്‍ പാണ്ഡ്യന്‍ ഇതിനെതിരെ റിട്ട് ഹര്‍ജി നല്‍കി. വിചാരണക്കോടതി വീണ്ടും സ്ഥലം അനുവദിക്കാന്‍ ഉത്തരവിട്ടു. ഇതേ തുടര്‍ന്നാണ് സ്ഥലത്തിന് 11 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് പാണ്ഡ്യന് ടിഡ്‌കോ കത്ത് നല്കി.

ആദ്യം ഈ സ്ഥലത്തിന് ആദ്യം ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും പിന്നീട് 11 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും അംഗീകരിക്കാനാകില്ലെന്നും കാട്ടി മധുര ബഞ്ചിനെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ മധുര ബഞ്ചില്‍ വാദം കേള്‍ക്കവേ സര്‍ക്കാര്‍ അഭിഭാഷകനെ താന്‍ ജഡ്ജിയാണെന്ന് പറഞ്ഞ് പാണ്ഡ്യന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന കാര്യം കോടതിയെ ബോധിപ്പിച്ചത്. തുടര്‍ന്ന് ജഡ്ജി ഭുജഹേന്തി പാണ്ഡ്യന്‍ പറഞ്ഞ കാര്യങ്ങളിലെ വാസ്തവം കണ്ടെത്താന്‍ സിബിഐയോട് ഉത്തരവിട്ടു.

സിബിഐ കേസെടുത്ത് ഒരു മാസത്തിന് ശേഷം മധുര ബെഞ്ചില്‍ പാണ്ഡ്യന്‍ താന്‍ 2021 ല്‍ ജഡ്ജിയായി നീയമിതനായതിന്റെ വിജ്ഞാപന ഉത്തരവ് ഹാജരാക്കി. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ അഡീഷണല്‍ ജഡ്ജിയായി ജോലി ചെയ്തിരുന്നതായും ഇയാള്‍ അവകാശപ്പെട്ടു. സിബിഐ നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതി ജഡ്ജിയാണെന്ന് അവകാശപ്പെടുന്ന ഇയാള്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി ടിഡ്‌കോ ഒരു റിട്ട് ഹര്‍ജിയില്‍ മറുപടിയായി കോടതിയെ അറിയിച്ചതോടെയാണ് പാണ്ഡ്യന് കുരുക്കു വീണത്. ബാംഗ്ലൂരില്‍ നിന്ന് നീയമ ബിരുദം നേടിയ ഇയാള്‍ ചണ്ഡിഗഡില്‍ അഭിഭാഷകനായി പ്രാക്ടീസ് നടത്തിയിരുന്നതായും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *