വനിതാ ജീവനക്കാരെ ജോലി സ്ഥലത്ത് മാനസികമായി പീഡിപ്പിച്ച ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സസ്‌പെൻഷനിലായി

Crime Idukki
Print Friendly, PDF & Email

ഇടുക്കി – ഒപ്പം ജോലി ചെയ്യുന്ന വനിത ജീവനക്കാരെ മാനസികമായും ജോലിപരമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.സി. വിനോദിനെ സസ്‌പെന്‍ഡ് ചെയ്തു. നഗരംപാറ വനം വകുപ്പ് റെയ്ഞ്ചിലെ രണ്ട് വനിതാ ജീവനക്കാരുടെ പരാതിക്കു പിന്നാലെയാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും കാണിച്ചുകൊണ്ടാണ് ഇരുവരും പൊലീസിന് പരാതി നല്‍കിയത്.

ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വിനോദ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇടുക്കി നഗരംപാറ റേഞ്ച് ഓഫീസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പരാതി നല്‍കിയത്. അശ്ലീല സംഭാഷണം എതിര്‍ത്തതോടെ ജോലിപരമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മറ്റിയും കോട്ടയം ഡിഎഫ്ഓയും പ്രാഥമിക അന്വേഷണം നടത്തി.

ഇതിനുപ്പൊമാണ് പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിര്‍മ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടു വിഷയങ്ങള്‍ കൂടി പരിഗണിച്ചാണ് വനംവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സിസിഎഫ് ഡോ.പി പുകഴേന്തി സസ്‌പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *