ചങ്ക് ബ്രദേഴ്‌സിന്റെ ചങ്കു തകർന്നു ; ചെങ്ങറ വ്യൂ പോയിന്റിൽ സാമൂഹിക വിരുദ്ധരുടെ‌ അഴിഞ്ഞാട്ടം

Kerala Crime Pathanamthitta

കോന്നി: അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറവ്യൂ പോയിന്റിൽ ചങ്ക് ബ്രദേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്ഥാപിച്ച ഐ ലൗവ് ചെങ്ങറ ബോർഡും അരയന്നത്തിന്റെ ശിൽപ്പവും അടിച്ചു തകർത്തു.

ചെമ്മാനി എസ്‌റ്റേറ്റിലെ കൈതകൃഷി ചെയ്യുന്ന സ്ഥലങ്ങളുടെയും മലനിരകളുടെയും വനമേഖലയുടെയും ഭംഗി ആസ്വദിക്കത്തക്ക നിലയിലാണ് യുവാക്കൾ ഇവിടെ വിശ്രമകേന്ദ്രം ഒരുക്കിയത്. യൂറ്റിയുബ് വീഡിയോകളും വിവാഹ ആൽബങ്ങളും ചിത്രീകരിക്കുന്നവരുടെയും സഞ്ചാരികളുടെയും ഇഷ്ട ലൊക്കേഷനായി മാറുകയായിരുന്നു പ്രദേശം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപ ജില്ലകളിലും നിന്നും സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. ഫോട്ടോ ഷുട്ടിനായി നിരവധി ആളുകളാണ് ഇവിടെയിടത്തുന്നത്.

അടുത്ത സമയത്ത് മലയാള സിനിമയുടെ ചിത്രികരണവും ഇവിടെ നടന്നു. ചുണ്ടൻ വള്ളത്തിന്റെയും മുളംകുടിലുകളുടെയും കാളവണ്ടിയുടെയും മാതൃകകളും ഇവിടെ ഒരുക്കിയിരുന്നു. ക്രിസ്മസ് ന്യൂ ഇയർ സമയങ്ങളിൽ വൈദ്യുത ദീപാലങ്കാരങ്ങളും വലിയ നക്ഷത്രവും ഒരുക്കുന്ന പതിവുമുണ്ടായിരുന്നു. പതിവായി മയിലുകളെ കാണുന്ന പ്രദേശം കൂടിയാണിത്. അട്ടച്ചാക്കൽ കുമ്പളാംപൊയ്ക റോഡിലൂടെ സഞ്ചരിക്കുന്നവരും ശബരിമല തീർത്ഥാടകരും ഇവിടെ വാഹനങ്ങൾ നിർത്തിയിട്ട് വിശ്രമിക്കുന്ന പതിവുമുണ്ട്.

പുലർകാലത്ത് കോടമഞ്ഞു നിറയുന്ന ഇവിടെ നിന്നാൽ വിദൂരതയിൽ കോന്നി ഡിവിഷനിലെ വനമേഖകളും താവളപ്പാറ, ആടുകാട്, ആവോലിക്കുഴി, കാക്കര പ്രദേശങ്ങളും കാണാം. ഇവിടെ വിശ്രമകേന്ദ്രം ഒരുക്കിയതോടെ സഞ്ചാരികളുടെ എണ്ണവും വർധിച്ചിരുന്നു. സമീപത്ത് ട്രാഫിക് മിററുകളും യുവാക്കൾ സ്ഥാപിച്ചിരുന്നു. സഞ്ചാരികൾ വർധിച്ചതോടെ കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്ത് മിനി ഹൈമറ്റ്‌സ് ലൈറ്റും സ്ഥാപിച്ചു. ബോർഡും ശില്പവും നശിപ്പിച്ച സംഭവത്തിൽ മലയാലപ്പുഴ പോലീസ് മേൽനടപടി സ്വീകരിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *