നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ഫെബ്രുവരി 21 ന് ചെങ്ങന്നൂരിൽ. ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

Kerala Alappuzha Pathanamthitta
Print Friendly, PDF & Email

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നോർക്ക റൂട്ട്‌സ് പുതുതായി ആരംഭിച്ച റീജിയണൽ സബ് സെന്ററിൽ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ് സംഘടിപ്പിക്കുന്നു (ഒന്നാം നില, ചിറ്റൂർ ചേംബേഴ്‌സ് ബിൽഡിംങ് റെയിൽവേ സ്റ്റേഷന് സമീപം, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല) . ഫെബ്രുവരി 21-ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ നടക്കുന്ന അറ്റസ്റ്റേഷനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് അവസരം ലഭിക്കുക. ഇതിനായി നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org ൽ രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട്, പാസ്‌പോർട്ട്, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, പകർപ്പും സഹിതം പങ്കെടുക്കാവുന്നതാണ്. വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായുളള അപേക്ഷയും ക്യാംമ്പിൽ സ്വീകരിക്കും.

അന്നേ ദിവസം നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം സെന്ററിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ല.

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ (എംഎച്ച്ആർഡി) മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള ഗവൺമെന്റുകൾ അധികാരപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനമാണ് നോർക്ക റൂട്ട്സ്. വിദ്യാഭ്യാസം, വ്യക്തിഗത വിവരങ്ങൾ അടങ്ങിയ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തൽ, ഹോം അറ്റസ്റ്റേഷൻ, എം.ഇ.എ (മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫയേഴ്സ്) സാക്ഷ്യപ്പെടുത്തൽ, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ എന്നിവ നോർക്ക റൂട്ട്സ് വഴി ലഭ്യമാണ്. യു.എ.ഇ, ഖത്തർ, ബഹറൈൻ, കുവൈറ്റ്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകൾക്കും അപ്പോസ്റ്റിൽ അറ്റസ്റ്റേഷനു വേണ്ടിയും നോർക്ക റൂട്ട്സ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാവുന്നതാണ്. കേരളത്തിൽ നിന്നുളള സർട്ടിഫിക്കറ്റുകൾ മാത്രമേ നോർക്കാ റൂട്ട്സ് വഴി അറ്റസ്റ്റേഷനു നൽകാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് (ചെങ്ങനൂർ) +91 479 208 0428, +919188492339 (തിരുവനന്തപുരം) 04712770557, 2329950 (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളിൽ) നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിലോ 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *