ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം

Crime
Print Friendly, PDF & Email

അടൂർ: ചൂരക്കോട് ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. മേൽശാന്തി നട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ശ്രീകോവിലിന്റെ മുൻവശത്തെ വാതിലിന്റെയും ഗ്രില്ലിന്റെയും പൂട്ടു പൊളിച്ചാണ് മോഷണം നടത്തിയത്. ശ്രീകോവിലിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന നാല് വഞ്ചികൾ പുറത്തെടുത്ത് ചുറ്റമ്പലത്തിനുള്ളിൽ തന്നെയുള്ള മണ്ഡപത്തിൽ വച്ച് പൂട്ട് പൊളിച്ചായിരുന്നു മോഷണം.

ചുറ്റമ്പലത്തിന്റെ വാതിലുകളുടെ പൂട്ടുകൾ പൊളിച്ചിരുന്നില്ല. അതിനാൽ ചുറ്റമ്പലത്തിന്റെ മുകളിലൂടെ ചാടി കടന്നാണ് മോഷ്ടാക്കൾ ക്ഷേത്രത്തിനുള്ളിൽ കയറിയതെന്ന് കരുതുന്നു. ഏകദേശം 25000 രൂപയു ടെ പണം അപഹരിച്ചതായാണ് കരുതുന്നത്. അടൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ദ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *