ഓണം ഇത്തവണ ഊന്നുകൽ പനക്കൽ പൗരാവലിക്കൊപ്പം കൂടാം !!

Kerala Pathanamthitta

പത്തനംതിട്ട – ചെന്നീർക്കര പഞ്ചായത്ത് ഓഫീസിനു മുന്നിൽക്കൂടിയുള്ള റോഡിലൂടെയാണ് പനക്കൽ എന്ന സ്ഥലത്തേക്ക് എത്തിച്ചേരുക. പനക്കൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷ പരിപാടികളാണ് അവിട്ടം നാളായ സെപ്റ്റംബർ 6 ശനിയാഴ്ച നടക്കുന്നത്. രാവിലെ പതാക ഉയർത്തലിനുശേഷം അത്തപ്പൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടികളിൽ കലാ – കായിക മത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് പങ്കെടുക്കുന്ന എല്ലാവര്ക്കും വിഭവ സമൃദ്ധമായ ഓണസദ്യ വിളമ്പും.

ഉച്ചക്ക് ശേഷം കഴകയറ്റ മത്സരം ഒന്നാം സമ്മാനം 1001 രൂപയാണ്. പിന്നീട് വടംവലി മത്സരം നടക്കും. നാലുമണിയോടെ പൊതുസമ്മേളനവും സമ്മാനദാനവും നടക്കും. സമ്മാനദാനം നിവ്വഹിക്കുന്നത് റവ. ഫാ. സാംസൺ തുരുത്തിപ്പള്ളിൽ. അഞ്ചുമണിമുതൽ കൈകൊട്ടിക്കളിയും, ആറുമണിക്ക് തുമ്പിതുള്ളലും നടക്കും. നാട്ടുമ്പുറത്തെ ഓണാഘോഷം കാണണമെങ്കിൽ ഊന്നുകല്ലിലെ പനക്കലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ..

പനക്കൽ പൗരാവലി രക്ഷാധികാരി ഷിബു ഒരിക്കൊമ്പിൽ, കൺവീനർ ജോമി കൊച്ചുമുറിയിൽ, ട്രഷറർ വിത്സൺ ഒരിക്കൊമ്പിൽ, പ്രോഗ്രാം കമ്മറ്റി കൺവീനർ സുഭാഷ് എരിഞ്ഞിപ്പാട്ട്, ഫുഡ് കമ്മറ്റി കൺവീനർ സാനു വട്ടത്തിൽ എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *