ബൈക്കപകടത്തിൽ കോളജ് വിദ്യാർഥി മരിച്ച സംഭവം : ഇടിച്ചിട്ടു പോയ വാഹനം കണ്ടെത്താനായില്ല

Kerala Pathanamthitta

അടൂർ – ചൊവ്വാഴ്ച പുലർച്ചെ 12.30ന് എം.സി.റോഡിൽ വാഹന അപകടത്തിൽ കോളജ് വിദ്യാർത്ഥി മരണപ്പെട്ടു. ഒരു ഓട്ടോറിക്ഷ വിദ്യാർത്ഥി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചതെന്ന് സംശയം. ഇടിച്ച വാഹനം കണ്ടെത്താൻ കഴിഞ്ഞില്ല. പന്നിവിഴ ഗിരീഷ് ഭവനത്തിൽ ഉണ്ണികൃഷ്ണന്റേയും സുനിതയുടേയും മകൻ കെ.യു.കാർത്തിക് ( നന്ദു18) ആണ് മരിച്ചത്.

കൈതപ്പറമ്പ് കെ.വി.വി.എസിലെ ബിരുദ വിദ്യാർഥിയാണ്. ചൊവ്വാഴ്ച പുലർച്ചെ 12.30ന് നെല്ലിമൂട്ടിൽപ്പടിയിലാണ് അപകടം. ബൈക്ക് റോഡിൽ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ നിലയിൽ കാർത്തിക്കിനെ അതു വഴി വന്ന വേറൊരു ബൈക്ക് യാത്രികനാണ് കണ്ടത്. അപകട വിവരം പോലീസിൽ അറിയിച്ചതിന് ശേഷം ഇദ്ദേഹം തന്നെ അതു വഴി വന്ന ഒരു വാഹനത്തിൽ കാർത്തിക്കിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

പോലീസ് സംഭവ സ്ഥലത്തു നടത്തിയ പരിശോധനയിൽ ഒട്ടോറിക്ഷയുടെ ചില ഭാഗങ്ങൾ കണ്ടെത്തിയതായി പറയുന്നു. ഏതോ ഓട്ടോറിക്ഷ ബെക്കിൽ തട്ടിയതാകാം അപകട കാരണമെന്നാണ് പോലീസ് നിലവിൽ കരുതുന്നത്. ഓട്ടോറിക്ഷ കണ്ടെത്താനായിട്ടുള്ള അന്വേഷണം ആരംഭിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *