പമ്പ: ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിമ പമ്പ ത്രിവേണിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ ഇന്നലെ അനാച്ഛാദനം ചെയ്തു. സിനിമ നിർമാതാവും വ്യവസായിയുമായ ബൈജു അമ്പലക്കരയാണ് പ്രതിമ സ്‌പോൺസർ ചെയ്തതിരിക്കുന്നത്.
പമ്പയിൽനിന്നു ത്രിവേണിയിലേക്കിറങ്ങുന്ന പാതയോരത്തു ദേവസ്വം ബോർഡിന്റെ ഭൂമിയിലാണ് പുലി വാഹനനായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠാ പീഠം ഉൾപ്പെടെ 28 അടി ഉയരമുള്ളതാണ് അയ്യപ്പ രൂപം. 48 വർഷം മുടക്കമില്ലാതെ അയ്യപ്പ ദർശനം നടത്തിയ ആളാണ് ബൈജു അമ്പലക്കര. എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കെയാണ് പുലിവാഹന പ്രതിമ നിർമ്മിക്കാനുള്ള ആശയം ജനിച്ചത്.
പത്മകുമാറിൽനിന്നു വിവരമറിഞ്ഞ ബൈജു , നിർമ്മാണം നേർച്ചയായി ഏറ്റെടുക്കുകയായിരുന്നു. രണ്ടു വർഷം മുമ്പു നിർമ്മാണം ആരംഭിച്ചെങ്കിലും കോവിഡ് അടക്കമുള്ള പ്രതിസന്ധികൾ ഏറെ വിഘാതം സൃഷ്ടിച്ചു. കെ. അനന്തഗോപൻ പ്രസിഡന്റായ ബോർഡ് വന്നശേഷമാണ് നിർമ്മാണം സജീവമായത്. ചാത്തന്നൂർ ശന്തനുവാണ് ശിൽപി. പമ്പയിലെത്തുന്ന അയ്യപ്പന്മാർക്ക് ഭക്തിനിർഭരമായ ഒരു ദർശനാനുഭവമായി മാറും ഈ പ്രതിമ എന്നുള്ളത് ഉറപ്പ്.
What do you feel about this post?
Like
Love
Happy
Haha
Sad

