മോഡിയുടെ രാമനെ അല്ല ഗാന്ധിജിയുടെ രാമനെയാണ് നമുക്ക് വേണ്ടത് – പി.മോഹൻ രാജ്.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ഗാന്ധി സ്മൃതി ചർച്ച സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവാലയങ്ങൾ പ്രകാശം പരത്തുന്ന കേന്ദ്രങ്ങളാക്കണം.മറ്റുള്ളവരിൽ വിദ്വേഷം പടർത്തി അന്ധകാരം പരത്തുന്നതാകരുത്..ഭരണഘടന അപ്രസക്തമാക്കി പ്രധാനമന്ത്രി ക്ഷേത്ര പ്രതിഷ്ഠക്ക് നേതൃത്വം നൽകുന്നത് മതേതരത്വം തകർക്കും.ക്ഷേത്രങ്ങളിലൂടെയുള്ള വികസനത്തിനല്ല ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.അടുത്ത ഭരണം പിടിക്കുന്നതിന് ക്ഷേത്രങ്ങളെ ആയുധമാക്കുന്നത് വലിയ ഭാവിയിൽ വിപത്തുകൾക്ക് കാരണമാകും എന്നും പറഞ്ഞു.

കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പി.കെ.മോഹൻ രാജ് മുഖ്യപ്രഭാഷണം നടത്തി.
ബിനു എസ് ചക്കാലയിൽ,അനൂപ് മോഹൻ എന്നിവർ ഗാന്ധിജിയുടെ രാമൻ എന്ന വിഷയത്തിലെ ചർച്ച ക്ലാസ്സ് നയിച്ചു.പ്രൊഫ.ജെ.ജോൺ ഗാന്ധി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഡോ: ഗോപീമോഹൻ,എലിസബത്ത് അബു,അഡ്വ. ഷൈനി ജോർജ്ജ്,അബ്ദുൾ കലാം ആസാദ് ശ്രീദേവി ബാലകൃഷ്ണൻ,ലീല രാജൻ ,എം.ആർ.ജയപ്രസാദ് ,രാജൻ പടിയറ,സോമൻ ജോർജ് ,എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:-
കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ജില്ലാ ഗാന്ധി സ്മൃതി സദസ്സ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *