ആദരാഞ്ജലികൾ…
പാറ്റൂർ ശ്രീബുദ്ധ കോളേജിലെ പ്രൊഫസറുടെ ഭാര്യാ മാതാവ് നിര്യാതയായി
മാവേലിക്കര: തഴക്കര കളീയ്ക്കൽ വീട്ടിൽ പരേതനായ എം.ജെ. ഫിലിപ്പിന്റെ ഭാര്യ അമ്മിണി ഫിലിപ്പ് (83)നിര്യാതയായി. സംസ്കാര ശൂശ്രൂഷ നാളെ ( ഞായർ ) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് 3 മണിക്ക് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. പരേത അടൂർ പാണ്ടികുടിയിൽ കുടുംബാംഗമാണ്.ഭൗതീക ശരീരം ഇന്ന് രാവിലെ 9 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.
മക്കൾ: ലീന സജി, എം.പി ജോൺ (സിനീയർ വൈസ് പ്രസിസന്റ് ഡെമാക്ക് പ്രോപർട്ടീസ്, ദുബായി), എം.പി വർഗീസ് (മോഡൽ എൻജിനീയറിംഗ് കോളേജ് ,ഏറണാകുളം). മരുമക്കൾ: ഡോ.സജി വർഗീസ്( പ്രഫ. ശ്രീബുദ്ധാ എൻജിനീയറിംഗ് കോളേജ് ,പാറ്റൂർ), ഷീബാ (ചീഫ് മാനേജർ സൗത്ത് ഇന്ത്യൻ ബാങ്ക്,ഏറണാകുളം)


