പത്തനംതിട്ട – റേഷൻ കാർഡ് മുൻഗണനാ വിഭാഗങ്ങളിൽ അർഹതപെട്ടവരെ ഉൾപ്പെടുത്തി സാമൂഹ്യനീതി നടപ്പാകുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴഞ്ചേരി താലൂക്കിൽ പുതുതായി അനുവദിച്ച മുൻഗണനാ റേഷൻ കാർഡുകളുടെ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജനോപകാരപ്രദമായ ഒരു വലിയ കർത്തവ്യമാണ് സംസ്ഥാന പൊതുവിതരണവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. കൃത്യമായ പരിശോധനകളിലൂടെയാണ് മുൻഗണനാപ്പട്ടിക തയാറാക്കിയിട്ടുള്ളത്. നവകേരളസദസ്സിലും ഓൺലൈനായും അപേക്ഷ സമർപ്പിച്ചവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ താലൂക്കിലെ 10 കുടുംബങ്ങൾക്കാണ് കാർഡ് വിതരണം ചെയ്തത്. ഫെബ്രുവരി അഞ്ചിന് ശേഷം 90 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് ഓൺലൈനായി ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. അക്ഷയ സെന്റർ മുഖേനയോ സിറ്റിസൺ പോർട്ടൽ വഴിയോ ഫെബ്രുവരി അഞ്ചിന് ശേഷം പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഒക്ടോബർ 10 മുതൽ 30 വരെയുള്ള തീയതികളിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചവരെയും നവകേരളസദസ്സിൽ അപേക്ഷിച്ചവരെയുമാണ് പട്ടികയിൽ ചേർത്തിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ലാ കളക്ടർ എ. ഷിബു, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ജില്ലാ സപ്ലൈ ഓഫീസർ എം. അനിൽ, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസർ എ. ഷാജു, വകുപ്പുതല ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

