മല്ലപ്പള്ളി: സ്‌കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വായ്പൂര് പുത്തൻപറമ്പിൽ പരേതനായ നന്ദനന്റെയും അനിതയുടെയും മകൻ രഞ്ജു നന്ദനൻ (29) ആണ് മരിച്ചത്. ചാലാപ്പള്ളി മഠത്തുംചാലിൽ രാവിലെ 8.30 നായിരുന്നു അപകടം. പത്തനംതിട്ട എ.വി.ജി മോട്ടോഴ്‌സ് ജീവനക്കാരനായ രഞ്ജു ജോലിക്ക് പോകും വഴിയാണ് അപകടം. റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്‌കാരം പിന്നീട്. സഹോദരങ്ങൾ: രജിത്ത്, രോഹിത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

