അയിരൂർ – 112-ാമത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ പന്തൽ കാൽനാട്ടു കർമ്മം നടന്നു. പമ്പാ മണൽപുറത്തെ ശ്രീവിദ്യാധിരാജ നഗറിൽ, രാവിലെ ഗണപതി ഹോമവും ഭൂമിപൂജയും സുനിൽ മഹാദേവന്റെ നേതൃത്വത്തിൽ നടന്നു. ടി.സി. ദേവരാജന്റെ കാർമികത്വത്തിൽ കാൽനാട്ടുപൂജ നടന്നശേഷം ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ നിർവ്വഹിച്ചു.

ഫെബ്രുവരി നാലുമുതൽ 11 വരെയാണ് ചെറുകോൽപ്പുഴ മണൽപ്പുറത്ത് ഹിന്ദുമത പരിഷത്ത് നടക്കുന്നത്. ചിന്മയ മിഷൻ ഗ്ലോബൽ തലവൻ സ്വാമി സ്വരൂപാനന്ദ മഹാരാജ് പരിഷത്ത് ഉദ്ഘാടനം ചെയ്യും. ഭാരതത്തിലെ സന്യാസി ശ്രേഷ്ഠർ, മതപണ്ഡിതർ, പ്രഗ്ത്ഭ വാഗ്മികൾ, കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, ഗവർണർമാർ തുടങ്ങിയ പ്രമുഖർ വിവിധ ദിവസങ്ങളിൽ പരിഷത്തിൽ പങ്കാളികളാകും.
കാൽനാട്ട് കർമത്തിൽ സെക്രട്ടറി എ.ആർ. വിക്രമൻപിള്ള, ജോയിന്റ് സെക്രട്ടറി അനിരാജ് ഐക്കര, കൺവീനർ എൻ.ജി. ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് അയിരൂർ, എം. അയ്യപ്പൻകുട്ടി, പിആർ ഷാജി, കെ.ആർ. വേണുഗോപാൽ, രാധ എസ്.നായർ, രമ മോഹൻ, വി.കെ. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?
Like
Love
Happy
Haha
Sad

