പന്തളം – കേരളത്തിന്റെ നെല്ലറകൾ മൺമറയരുതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം മൂന്നാംകുറ്റി പാടശേഖരത്തിൽ ആരംഭിച്ച നെൽകൃഷിക്ക് വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൻപുറങ്ങളിൽ അന്യം നിന്നുപോകുന്ന നെൽകൃഷിയെ സജീവമാക്കി പരിപോഷിപ്പിക്കണം. പാടശേഖരസമിതിക്ക് വൈദ്യുതി മോട്ടോർ സ്ഥാപിക്കുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
പാടശേഖരസമിതി സെക്രട്ടറി കെ ഹരിലാൽ, പ്രസിഡന്റ് എം കെ ബൈജു എന്നിവരുടെ നേതൃത്വത്തിൽ 70 ഏക്കർ പാടശേഖരത്തിലാണ് നെൽകൃഷി ചെയ്യുന്നത്. ചടങ്ങിൽ വാർഡ് കൗൺസിലർമാരായ എസ് അരുൺ , റ്റി കെ സതി, കെ എസ് കെ ടി യു ജില്ലാകമ്മിറ്റിയംഗം കെ കെ സുധാകരൻ, കർഷകസംഘം ഏരിയ കമ്മിറ്റി പ്രസിഡന്റ് പിഎൻ മംഗളാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.


