സന്നിധാനം – മണ്ഡലകാലം ഭംഗിയായി പൂർത്തീകരിക്കാൻ സാധിച്ചത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഭക്തരും സംഘാടകരും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലവുമാണെന്ന് ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി പറഞ്ഞു.
ഭക്തജനങ്ങളിൽ പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട് അവർക്കൊക്കെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ എല്ലാ വർഷത്തിലും ഉണ്ടാകുന്നത് പോലെ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നിരുന്നാലും ഭക്തരും സംഘാടകരും ഒരുപോലെ പ്രവർത്തിച്ചുകൊണ്ടും അതിലുപരി അയ്യപ്പസ്വാമിയുടെ അനുഗ്രഹവും കൊണ്ട് വളരെ ഭംഗിയായി മണ്ഡലകാലം പൂർത്തിയായിരിക്കുന്നു. ഇനി മകരവിളക്ക് മഹോത്സവത്തിനായാണ് നട തുറക്കുന്നത് എല്ലാ വർഷവും പോലെ തന്നെ ചടങ്ങുകൾ ഉണ്ടാകും. കൂടുതൽകാര്യങ്ങൾ തന്ത്രിയോടും ബോർഡ് അംഗങ്ങളുമായി തീരുമാനിച്ചു പിന്നീട് അറിയിക്കും. നട തുറക്കുന്നതിനായുള്ള നടപടിക്രമങ്ങൾ നടത്തിവരുന്നു. ഇതുവരെയുള്ള കാര്യങ്ങൾ അയ്യപ്പസ്വാമിയുടെ അനുഗ്രഹവും ഭക്തജനത്തിന്റെ പ്രാർത്ഥനയും കൊണ്ട് ഭംഗിയായി പൂർത്തിയായി മേൽശാന്തി പറഞ്ഞു.

ഫോട്ടോ പി.എൻ മഹേഷ് നമ്പൂതിരി ശബരിമല മേൽശാന്തി
What do you feel about this post?
Like
Love
Happy
Haha
Sad

