പത്തനംതിട്ട – സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലായുവജനകേന്ദ്രം പത്തനംതിട്ട, ടീം കേരള എന്നിവയുടെ നേതൃത്വത്തിൽ നിലക്കലിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ മഞ്ജു, ജില്ലായൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ബി ബീന , ടീം കേരള ക്യാപ്റ്റൻ രഞ്ജിത്ത് എസ് വേണു, നിലക്കൽ എ. ഇ അനന്തു സുഗതൻ, ടീം കേരള അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


