നവകേരളം എന്നാൽ ദരിദ്രരില്ലാത്ത കേരളം: മന്ത്രി പി പ്രസാദ്

Kerala Pathanamthitta Politics

തിരുവല്ല – നവകേരളം എന്നാൽ ദരിദ്രരില്ലാത്ത കേരളം ആണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. വികസനക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങൾ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സദസ്സ് ആൾക്കൂട്ടം കൊണ്ട് ആവേശഭരിതമാവുകയാണ്. ബഹിഷ്‌കരിക്കാൻ പ്രതിപക്ഷം പറഞ്ഞപ്പോൾ സ്വീകരിക്കുമെന്ന മറുപടിയാണ് നവകേരള സദസ്സിലൂടെ ജനങ്ങൾ നൽകുന്നത്. അതിദരിദ്രരില്ലാത്ത, ഭവന രഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത, തൊഴിൽ രഹിതരില്ലാത്ത കേരളത്തെയാണു നവകേരളത്തിലൂടെ പടുത്തുയർത്തുക. ഏഴര വർഷക്കാലത്തെ ഭരണത്തിൽ സർക്കാർ ഇതുവരെ 3,56,108 വീടുകൾ ലൈഫ് മിഷനിലൂടെ നൽകിക്കഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം പട്ടയങ്ങൾ ഇതുവരെ വിതരണം ചെയ്തു.

കേന്ദ്രം പട്ടിണി മറച്ചു പിടിക്കുമ്പോൾ കേരളം പട്ടിണി മാറ്റാനാണ് ശ്രമിച്ചത്. അതിന്റെ ഭാഗമായി അടുത്ത വർഷം നവംബർ ഒന്നിന് കേരളം അതിദരിദ്രരില്ലാത്ത നാടായി മാറും. സാധാരണക്കാരനു വേണ്ടത് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന സർക്കാരിനെയാണ്. ഈ കാഴ്ച്ചപ്പാടോടെയാണു സർക്കാർ പ്രവർത്തിക്കുന്നത്. കർഷകരെ സഹായിക്കുന്ന സർക്കാരാണ് കേരളത്തിലേത്. കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സർക്കാർ സംഭരിക്കുക തന്നെ ചെയ്യും. വർഗീയതയെ തച്ചുതകർക്കുന്ന ഭരണമാണു കേരളത്തിലേത്. സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ തീർക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *