ശുദ്ധജല വിതരണത്തിനായി ജില്ലയിൽ 2947 കോടി രൂപ അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശുദ്ധജല വിതരണത്തിനായി ജില്ലയിൽ 2947 കോടി രൂപ അനുവദിക്കപ്പെട്ടതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
വികസന ക്ഷേമപദ്ധതികൾ വിശദീകരിക്കാനും ജനകീയപ്രശ്‌നങ്ങൾ ചോദിച്ചറിയാനും മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ജനങ്ങൾക്കു മുന്നിലെത്തിയ തിരുവല്ല എസ് സി എസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന തിരുവല്ല മണ്ഡലം നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കുടുംബങ്ങൾക്കും പൈപ്പിൽ ശുദ്ധജലം എത്തിക്കുകയെന്ന സർക്കാർ ലക്ഷ്യത്തിനായി ജലജീവൻ മിഷൻ പദ്ധതി വളരെ ഗൗരവത്തോടെയാണു നടപ്പിലാക്കാൻ തീരുമാനിച്ചത്. 60 വർഷം കൊണ്ട് 17 ലക്ഷം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിച്ചിടത്തു നിന്ന് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് 36 ലക്ഷം ആയി ഉയർത്താൻ സാധിച്ചു. ഇനി വരാൻ പോകുന്ന രണ്ട് വർഷം കൊണ്ട് അത് വീണ്ടും ഉയർത്തും. തിരുവല്ല മണ്ഡലത്തിൽ ജലജീവൻ മിഷനുവേണ്ടി 304 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 154 കോടി കിഫ്ബിയിലൂടെയും 48 കോടി അമൃത് സ്‌കീമിലൂടെയും 140 കോടി നബാർഡ് സ്‌കീമിലൂടെയുമുള്ള പ്രവർത്തനങ്ങൾ ജലസേചനം, കുടിവെള്ളം, ജലവിതരണം എന്നിവയിൽ ജില്ലയിൽ നടക്കുന്നു. ഇതിന്റെ ഭാഗമായി ജലസേചന പദ്ധതികളും നദി സംരക്ഷണ പരിപാടികളും നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആരോഗ്യരംഗത്ത് സർക്കാർ ആശുപത്രികളിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ സാധ്യമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. കോവിഡ് വ്യാപിച്ച സമയത്ത് ആരോഗ്യരംഗത്തെ നെറ്റ് വർക്ക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനായി. സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് എല്ലാ വിഭാഗം ജനങ്ങൾക്കും ഭക്ഷ്യകിറ്റ് നൽകി.

ആരോഗ്യ രംഗത്തും സുരക്ഷാ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഈ സർക്കാരിനായി.
വ്യവസായ സംരംഭ സംസ്‌കാരത്തിലൂടെ വ്യവസായരംഗത്തും മാറ്റം സൃഷ്ടിക്കാനായി. കേന്ദ്രത്തിൽ നിന്ന് ഏറ്റെടുത്ത പൊതു മേഖല സ്ഥാപനത്തെ ലാഭത്തിലാക്കി. വ്യവസായ സംരഭകത്വ മിഷൻ സ്ഥാപിച്ചു. ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷ്യം വച്ചയിടത്ത് ഒന്നേ മുക്കാൽ ലക്ഷം സംരംഭം ആരംഭിച്ചു. പതിനൊന്നായിരം കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. നാല് ലക്ഷം തൊഴിൽ അവസരങ്ങൾ ഉണ്ടായതിലൂടെ കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി. നാടിന്റെ പുരോഗതി ലക്ഷ്യം വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും സർക്കാരണെന്ന ബോധ്യം ഈ സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ പുരോഗതിയിലെ ഏറ്റവും കാതലായ മാറ്റം പൊതു വിദ്യഭ്യാസ രംഗത്ത് ഉണ്ടായ മാറ്റമാണ്. വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള നിലപാടുകൾ ആണ് സർക്കാർ എടുത്തിരിക്കുന്നത്. സ്‌കൂളുകളിലെ അടിസ്ഥാന സാഹചര്യങ്ങൾ വികസിപ്പിച്ചു അക്കാദമിക് നിലവാരം മെച്ചപ്പെടുത്തി. ക്ലാസ് മുറികളിൽ ഡിജിറ്റൽ സൗകര്യം, കുട്ടികൾക്ക് പഠിക്കാനുള്ള അവസര സ്വാതന്ത്ര്യത്തെ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി.
ഉന്നത വിദ്യഭ്യാസ പുരോഗതിക്കും ഊന്നൽ നൽകി. സർവകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. അതിനായി രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റ് ഊന്നൽ നൽകി. ഓരോ പ്രദേശത്തെയും സാധ്യതകൾ മനസിലാക്കി ടൂറിസം രംഗത്തും മാറ്റമുണ്ടായി.
ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റങ്ങൾ നേട്ടങ്ങളായി. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ നേട്ടം ഈ രാജ്യത്തിനു നൽകാൻ സർക്കാരിന് സാധിച്ചു.
നവകേരള സദസ്സ് കേരളത്തിന് പുത്തൻ ഉണർവാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്ന സർക്കാർ ആദ്യമായാണ്.
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് ആരംഭിച്ച് തിരുവല്ലയിൽ എത്തി നിൽക്കുമ്പോൾ ജനങ്ങൾ ആവേശത്തോടെയാണ് നവകേരള സദസിനെ സ്വീകരിച്ചിരിക്കുന്നത്.
നാടിന്റെ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടു ഫയൽ തീർപ്പാക്കലിലൂടെയും താലൂക്ക് തല അദാലത്തുകളിലൂടെയും ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തി. റീജണൽ റിവ്യൂ മീറ്റിങ്ങുകളും നടത്തി. തുടർന്ന് നവകേരള സദസ് എന്ന ആശയം വരുന്നത്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ നിയമസഭ മണ്ഡലങ്ങളിലൂടെയും കടന്ന് പോകുന്ന സദസിലെ ജനങ്ങളുമായി സംവദിക്കാനും നിവേദനങ്ങൾ ഉൾകൊള്ളുവാനും കഴിയുന്ന ഒരു സംവിധാനം ഒരുക്കുന്നത് ജനാധിപത്യത്തിലെ ഒരു തുറന്ന സമീപനമായാണ് ജനങ്ങൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *