തിരുവല്ല – വള്ളംകളികളും, വഞ്ചിപ്പാട്ടും അടക്കമുള്ള നമ്മുടെ നാടിന്റെ സാംസ്കാരിക പൈതൃകങ്ങൾ രാജ്യത്തിന്റെ ടൂറിസം വികസനത്തിനും, മതസൗഹാർദ്ദം വളർത്തിയെടുക്കാനും അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ അംബാസിഡർ ഡോ. ടിപി ശ്രീനിവാസൻ. കെസി മാമ്മൻമാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളക്ക് മുന്നോടിയായി കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിൽ സംഘടിപ്പിച്ച കുട്ടികൾക്കായുള്ള സംസ്ഥാന തല വഞ്ചിപ്പാട്ട് കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവല്ല നഗരസഭാ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ, ഗീവർഗീസ് മാർ കുറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. പമ്പ കലാമേള വർക്കിംഗ് പ്രസിഡന്റ് വിക്ടർ ടി തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ നവനീത് കൃഷ്ണ, രാധിക, മായാദേവി, ബിനു വി കുറുപ്പ്, ജലമേകാ സെക്രട്ടറി പുന്നൂസ് ജോസഫ്, അനിൽ സി ഉഷസ്, പി രാജശേഖരൻ തലവടി, സന്തോഷ് ചാത്തങ്കേരി, സജി കൂടാരത്തിൽ,അജു കൊച്ചേരിൽ, ഷിബു വർഗ്ഗീസ് കോയിക്കേരിൽ, ഷിബു നെടുമ്പ്രം, എംജി ഓമനക്കുട്ടൻ തലവടി, മനോജ് മണക്കളത്തിൽ, പിസി രാജു ചാത്തങ്കേരി എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

