അബുദാബി കെഎംസിസി വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ; ഗ്രേഡ് 1 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം.

World TECH

അബുദാബി : അബുദാബി സംസ്ഥാന കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘ട്രാൻസ്‌ഫോമേഷൻ’ എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ഇൻഫോസ്കിൽസുമായി സഹകരിച്ചു, ഡിസംബർ 27 മുതൽ 31 വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ ആണ് ക്യാമ്പ് നടക്കുക.

ഗ്രേഡ് 1 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുക. ഡിസംബർ 31 വൈകിട്ട് 6 മണിക്ക് നടക്കുന്ന ഗ്രാന്റ് ഫിനാലെയോടെ ക്യാമ്പിന് സമാപനമാകും.

പബ്ലിക് സ്പീക്കിങ് സ്‌കിൽസ്, സ്റ്റഡി ടെക്‌നിക്സ്, ക്രിയേറ്റീവ് തിങ്കിങ്, പോസിറ്റീവ് ആറ്റിറ്റുട് തുടങ്ങിയ വിവിധ മേഖലകളിൽ വിദഗ്ദ്ധരായ പരിശീലകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പരിശീലനത്തിന് എത്തുന്ന കുട്ടികൾക്കായി പ്രത്യേക വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി 050 7421020,050 2001157 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *