യുകെ – ലോകമെങ്ങും അയ്യപ്പ ഭക്തർ മണ്ഡല മകരവിളക്ക് മഹോത്സവ ആഘോഷങ്ങളിലാണ്. ലോകത്തെ എവിടെ ആയിരുന്നാലും അവരുടെയെല്ലാം മനസ്സ് അയ്യപ്പ സന്നിധിയിലാണ്. അതിനുദാഹരണമാണ് ഇംഗ്ലണ്ടിലെ ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ മകര വിളക്ക് മഹോത്സവം. മണ്ഡലകാലത്ത് നടന്നു വന്നിരുന്ന ഭജയും, പൂജകളും, പരിപാടികളുമൊക്കെ മകരവിളക്ക് മഹോത്സവ പൂജകളോടെ ഭക്തി നിർഭരമായ സമാപനമായി.

മാഞ്ചസ്റ്ററിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ ഭക്തർ ദിനവും ഇവിടെ എത്തി പൂജകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. മകരവിളക്ക് മഹോത്സവ പൂജയുടെ ഭാഗമായി ഗണപതി പൂജ, ഭജന, അഭിഷേകം, വിളക്ക് പൂജ, പടി പൂജ, ദീപാരാധന, ഹരിവരാസനം എന്നിവ നടത്തപ്പെട്ടു. ഭജനയിൽ കുമാരി നാവ്യ മുകേഷിന്റെ കീബോർഡ് അരങ്ങേറ്റം ചടങ്ങുകൾക്ക് മിഴിവേകി. ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ജാതി മത ഭേദമന്യേ ഒട്ടനവധി ഭക്തർ ഭക്തർ ഈ ചടങ്ങിൽ പങ്കെടുത്തു, പ്രസാദ് തിരുമേനിയുടെ കർമികത്വത്തിൽ ശ്രീജിത്ത് നായർ, വിനോദ് ചന്ദ്രൻ,ബിജു നായർ, ഹരികുമാർ, ഗോപകുമാർ, ചന്ദ്രൻ നായർ, ഷാജി, സുധീർ, ശ്യാം, ഉണ്ണി , രഗേഷ് എന്നിവർ നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

