പത്തനംതിട്ട – 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു സ്വീപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കളക്ടറേറ്റില്‍ ഇ വി എം ഡെമോണ്‍സ്‌ട്രേഷന്‍ സെന്റര്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ താലൂക്കുകളിലും സെന്റര്‍ ആരംഭിക്കും. പുതുതായി എത്തുന്ന വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് വോട്ടിംഗ് സാധ്യമാവുന്നതെന്നു കാണിച്ചു തരികയാണിതിലൂടെ ചെയ്യുന്നത്. ഇ വി എം, വിവി പാറ്റ് മെഷീനുകളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുകയാണ് സെന്റര്‍ ചെയ്യുന്നത്. കളക്ടറേറ്റില്‍ സ്ഥാപിച്ച സെന്ററിന്റെ ഉദ്ഘാടനം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി നിര്‍വഹിച്ചു. വോട്ടിംഗ് മെഷീന്‍ പരിചയപ്പെടാനെത്തിയവര്‍ക്കു ഡെപ്യൂട്ടി കളക്ടര്‍ ടി എസ് ജയശ്രീ പ്രവര്‍ത്തികള്‍ വിശദീകരിച്ചു കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍ ,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



