ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ (സിഐടിയു ) പത്തനംതിട്ട ജില്ലാ സമ്മേളനം നടന്നു

Kerala Pathanamthitta

പത്തനംതിട്ട : വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും സംഘടനയായ ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം വിഎസ് അച്യുതാനന്ദൻ നഗറിൽ(എസ്‌ എൻ ഡി പി ഹാൾ) നടന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി. ബി. ഹർഷകുമാർ പതാക ഉയർത്തികൊണ്ട് സമ്മേളന നടപടികൾ ആരംഭിച്ചു.
ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ആർ.രവി പ്രസാദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എസ്.കൃഷ്ണകുമാർ വരവ് ചിലവ് കണക്കും, ഫെഡറേഷൻ സംസ്ഥാന ജോ. സെക്രട്ടറി സെക്രട്ടറി ജി.ആനന്ദൻ ഫെഡറേഷന്റെ വിശദീകരണവും നടത്തി. മോട്ടോർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം, സി ഐ ടി യു ജില്ലാ പ്രസിഡന്റ് എസ്,ഹരിദാസ്, സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം പി.ആർ. പ്രസാദ്, ജില്ലാ ജോ. സെക്രട്ടറി എൻ. സജികുമാർ,ഫെഡറേഷൻ സംസ്ഥാന ഭാരവാഹികളായ എ. ജെ. സുക്കാർണ്ണോ, ഷാജി, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി പി രാജേന്ദ്രൻ, എം ജെ രവി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എംവി സഞ്ജു സ്വാഗതവും ജനറൽ കൺവീനർ റോയി നാരകത്തിനാൽ നന്ദിയും രേഖപ്പെടുത്തി.

ഷോപ്പുകളിലെ തൊഴിലാളികളുടെ ഇരിപ്പിടാ അവകാശം പൂർണമായും നടപ്പാക്കണം,
ഷോപ്പ് ആക്ട് പ്രകാരം ലേബർ വ്യവസ്ഥ അനുസരിച്ചുള്ള അടിസ്ഥാന ശമ്പളം നടപ്പാക്കണം ,
കോന്നി ബിലിവേഴ്സ് ആശുപത്രിയിലെ ജീവനക്കാരെ യാതൊരു വ്യവസ്ഥകളും പാലിക്കാതെ പിരിച്ചുവിട്ട നടപടി റദ്ദാക്കി ജോലിയിൽ തിരിച്ചെടുക്കണം എന്നീ ആവശ്യങ്ങൾ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഫോട്ടോ ക്യാപ്ഷൻ :
ഷോപ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം വിഎസ് അച്യുതാനന്ദൻ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി സജി സമ്മേളനം ഉദ്ഘാടനം ചെയ്യന്നു.

ഭാരവാഹികൾ

പ്രസിഡന്റ് : വി.വേണു
വൈസ് പ്രസിഡന്റ് മാർ : പി ബി ഹർഷകുമാർ,
ശ്യാമ ശിവൻ, എം മനു, ഡി.ബിനോയ്, ശൈലജ.ജെ, എ. കുഞ്ഞുമോൻ

ജനറൽ സെക്രട്ടറി : അഡ്വ.ആർ രവിപ്രസാദ്

ജോ.സെക്രട്ടറിമാർ : എസ് ഹർഷകുമാർ, റോയി നാരകത്തിനാൽ, ജയലക്ഷ്മി, ഷാഹിർ പ്രണവം, രാജി അനിൽ, ജോൺ കുട്ടി ബി.

ട്രഷറർ : എസ്. കൃഷ്ണകുമാർ
എക്സിക്യൂട്ടീവ്സ് : സന്തോഷ് നന്തിലത്ത്, ആതിര എന്നിവർ അടങ്ങുന്ന 17 അംഗ ഭാരവാഹികളെയും 43 അംഗ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *