മേളക്കൊഴുപ്പിൽ സന്നിധാനം

Pathanamthitta Special

സന്നിധാനം – അയ്യനെ കാണാൻ ഊഴവും കാത്തുനിൽക്കുന്ന അയ്യപ്പ ഭക്തർക്കിടയിലേക്ക് ആവേശത്തിമിർപ്പിൽ അവർ കൊട്ടിക്കേറി. തിരുവനന്തപുരം മൈലച്ചൽ ഗുരുക്ഷേത്ര ചെണ്ട മേള സംഘമാണ് വലിയ നട പന്തലിലും പതിനെട്ടാം പടിക്കരികിലുംശിങ്കാരിമേളം അവതരിപ്പിച്ചത്. അയ്യപ്പൻറെ മുൻപിൽ തങ്ങളുടെ കഴിവ് സമർപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് സംഘമെന്ന് മേളത്തിന് നേതൃത്വം നൽകിയ നന്ദു കൃഷ്ണ പറഞ്ഞു.14 പേരടങ്ങുന്ന സംഘം മേളത്തിന് ശേഷം ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടി  അയ്യപ്പ ദർശനം നടത്തിയാണ് മടങ്ങിയത്.

തിരുവനന്തപുരം മൈലച്ചൽ ഗുരുക്ഷേത്ര സംഘം വലിയ നടപ്പന്തലിൽ അവതരിപ്പിച്ച ശിങ്കാരിമേളം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *