സന്നിധാനം – മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി അംഗങ്ങൾ രാത്രി ഏഴോടെ സന്നിധാനത്തെത്തി.
ശബരിമല ദർശനത്തിനെത്തുന്ന മുതിർന്ന പൗരന്മാർക്ക് ലഭ്യമാക്കേണ്ട വിവിധ സൗകര്യങ്ങളെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പു ഉദ്യോഗസ്ഥരുമായി പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ വച്ച് ചർച്ച നടത്തിയതിനുശേഷമാണ് സമിതിയംഗങ്ങൾ സ്ഥിതിഗതികൾ നേരിട്ടു മനസിലാക്കുതിനു സന്നിധാനത്ത് എത്തിയത്.
സമിതി അധ്യക്ഷൻ കെ പി മോഹനൻ, അംഗങ്ങളായ ജോബ് മൈക്കിൾ, കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ എന്നിവരാണ് സന്നിധാനത്തെത്തിയത്.


