പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.

Crime
Print Friendly, PDF & Email

കൊല്ലം – പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പത്തനംതിട്ട, തണ്ണിത്തോട്, വെട്ടൂര്‍ കാട്ടില്‍, ശ്രീക്കുട്ടന്‍ (22) ആണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ നിരന്തരം ഫോണിലൂടെ പ്രണയം നടിച്ച് വശീകരിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സാമൂഹ്യ മാധ്യമം വഴിയുള്ള പരിചയം മുതലെടുത്ത പ്രതി പെണ്‍കുട്ടിയെ സ്‌കൂള്‍ പരിസരത്ത് എത്തി നേരില്‍ കാണുകയും പിന്നീട് ബീച്ചിലും മറ്റും കൂട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ചെയ്യ്തു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി അതിക്രമിച്ച് കടന്ന പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ ഭീഷണിക്ക് വഴങ്ങി പീഡന വിവരം കുട്ടി മറച്ച് വച്ചെങ്കിലും പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമായതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് കിളികൊല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത ശേഷം പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കിളികൊല്ലൂര്‍ പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുകേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ സന്തോഷ്, എഎസ്‌ഐ ജിജു, എസ്‌സിപിഒമാരായ ഷണ്‍മുഖദാസ്, അനിതാകുമാരി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *