ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ഒണ്ടാരിയോ റീജണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.

World
Print Friendly, PDF & Email

ന്യൂയോർക്ക് – കാനഡ മലയാളീസമൂഹത്തിന്റെ പ്രതിനിധിയും ഫൊക്കാനയുടെ നേതാവുമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ 2024 -2026 ഭരണസമിതിയിൽ ഒണ്ടാരിയോ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ ഫൗണ്ടേഷൻ വൈസ് ചെയർ ആയി പ്രവർത്തിക്കുന്ന ജോസി കാനഡയിൽ ഫൊക്കയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും കൂടുതൽ സംഘടനകളെ ഫൊക്കാനയുടെ ഭാഗമാകുന്നതിലും നിർണ്ണയാക പങ്ക് വഹിക്കുന്ന വ്യക്തിയാണ്.

കാനഡ മലയാളീ സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക സാമുദായിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ ജോസി കാരക്കാട്ടു ഫൊക്കാനയുടെ നിരവധി പരിപാടികളിൽ സജീവ സാന്നിധ്യം ആയി കഴിവ് തെളിയിച്ച വ്യക്തിയാണ് . ഫൊക്കാനയുടെ നാഷണൽ കമ്മിറ്റി മെംബേർ രണ്ട്‌ ടെം പ്രവർത്തിച്ച ജോസി കാരക്കാട്ടു ചരിത്രമായ 2016 ൽ കാനഡയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ ഗ്രാൻഡ് സ്പോൺസറുമായിരുന്നു. ഒരുമികച്ചസംഘാടകനെന്നതിലുപരി ഒരു മികച്ച സഹകാരി കൂടിയാണ് ജോസി .

ടൊറന്റോ മലയാളീ സമാജത്തിന്റെ (റ്റി .എം .എസ് ) ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ആയി പ്രവർത്തിച്ചുവരുന്ന ജോസി കാരക്കാട്ടു, അസോസിയേഷന്റെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു മികച്ച പ്രകടനവും കാഴ്ച വെച്ചിട്ടുള്ള വ്യക്തിയാണ് . സ്കൂൾ കാലഘട്ടത്തിൽ സ്കൂളിന്റെ ജനറൽ സെക്രട്ടറി ആയി തുടങ്ങി കോളേജ് തലങ്ങളിൽ NCC ലീഡർ ആയി തിളങ്ങി നിന്ന ജോസി കാരക്കാട്ടിന്റെ സംഘടനാ പാടവം പ്രശംസനീയമാണ്.

ഭാര്യ ലിസി കാരക്കാട്ട് .മക്കൾ: ജിസ്മി കാരക്കാട്ട്, ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്.

ഒരു സംഘടനയുടെ നിലനിൽപ്പ് തന്നെ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് . ഫൊക്കാനയും ഇന്നു വരെ കണ്ടിട്ടില്ലാത്ത ഒട്ടേറെ മാറ്റങ്ങൾക്ക് നാന്ദി കുറിക്കാൻ തയാർ എടുക്കുബോൾ ജോസി കാരക്കാട്ടിന്റെ പ്രവർത്തനം സംഘടനക്ക് മുതൽകൂട്ടാവുമെന്നും അതുകൊണ്ടു തന്നെ കാനഡയിൽ നീന്നും എല്ലാവരും ഒരേ സ്വരത്തിൽ ജോസി കാരക്കാട്ടിന്റെ നോമിനേഷനെ പിൻന്താങ്ങുന്നു.

സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.കാനഡ റീജിയനിൽ നിന്നുള്ള എല്ലാവരും ഒരേ സ്വരത്തിൽ ജോസി കാരക്കാട്ടിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ ആയ ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , രാജീവ് കുമാരൻ, മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാൻലി ഇത്തൂണിക്കൽ റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെൻ പോൾ, ലിൻഡോ ജോളി , കോശി കുരുവിള , ഷാജി സാമുവേൽ, ധീരജ് പ്രസാദ് എന്നിവർ ജോസി കാരക്കാട്ടിന് വിജയാശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *