പമ്പാ നദിയിൽ കാണാതായ ജലഅതോറിറ്റി താൽക്കാലിക ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു

Pathanamthitta Kerala
Print Friendly, PDF & Email

കോഴഞ്ചേരി – കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പമ്പാ നദിയിൽ കാണാതായ ജല അതോറിറ്റി താൽക്കാലിക ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു . അയിരൂർ ഇടപ്പാവൂർ മേലേത്തറയിൽ സത്യന്റെ (60) മൃതദേഹമാണ് ആറന്മുള സത്രക്കടവിന് സമീപത്ത് നിന്ന് ഇന്ന് വൈകിട്ട് കണ്ടെടുത്തത്. വെള്ളിയാഴ്ച രാവിലെ 10.30 ന് പേരൂർച്ചാൽ പുളിക്കൽ കടവിൽ കുളിക്കാനിറങ്ങിയതായിരുന്നു സത്യൻ. ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോയിപ്രം പൊലീസ് സ്ഥലത്ത് എത്തി. ഭാര്യ: അമ്പിളി. മക്കൾ: സൈനു, സോനു, സിത്താര.

Leave a Reply

Your email address will not be published. Required fields are marked *