കൊല്ലം – ഓയൂരിന് സമീപത്തു നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ മോചിപ്പിക്കാൻ തട്ടിക്കൊണ്ടുപോയ സംഘം വീട്ടുകാരിൽ നിന്ന് മോചനദ്രവ്യമായി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന വിവരം പുറത്ത് . നഴ്സുമാരായ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് റെജി ജോണിൻ്റെ മകൾ അഭിഗേൾ സാറ റെജിയെ തിങ്കൾ വൈകീട്ട് 4.45ന് ആണ് ട്യൂഷൻ ക്ലാസ് കഴിഞ്ഞു മടങ്ങുന്ന വഴി കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാതാവിന്റെ ഫോണിലേക്ക് വിളിച്ചാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. പരിചയമില്ലാത്ത നമ്പരിൽ നിന്നാണ് കോൾ വന്നതെന്നാണ് കുടുംബം പറയുന്നത്. മകൾക്ക് തന്റെ ഫോൺനമ്പർ അറിയാമെന്നും അങ്ങനെയാവാം തട്ടിക്കൊണ്ടുപോയവർ തന്റെ ഫോണിലേക്ക് വിളിച്ചതെന്നുമാണ് കുട്ടിയുടെ മാതാവ് നൽകുന്ന വിവരം. ഈ കോളിന്റെ ആധികാരികത സംബന്ധിച്ചടക്കം പൊലീസ് അന്വേഷണം തുടരുകയാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

