പത്തനംതിട്ട:- സാമൂഹിക ജീവകാരുണ്യ പ്രവർത്തകനായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ സാധുക്കൾക്ക് നൽകാറുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം നാളെ നടക്കും. കിറ്റുകളുടെ വിതരണ ഉദ്ഘാടനം രാവിലെ 10.00 ന് കുമ്പഴ, അലങ്കാർ ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന ചടങ്ങിൽ കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എംആർ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യും. അലങ്കാർ അഷറഫ് അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി കെ ജേക്കബ് കിറ്റുകൾ സാധുക്കൾക്ക് വിതരണം ചെയ്യും..
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

