അടുത്ത അഞ്ചു മണിക്കൂർ നിർണ്ണായകം ; പ്രതീക്ഷയോടെ രാജ്യം

India
Print Friendly, PDF & Email

ന്യൂഡൽഹി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള ഡ്രില്ലിംഗ് ജോലികൾ ഇന്നലെ രാത്രി നിർത്തിവച്ചത് ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ്.. രക്ഷാപ്രവർത്തനം നിരീക്ഷിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഇന്നലെ രാത്രി സ്ഥലത്ത് തങ്ങിയിരുന്നു.. ഇതുവരെ 46.8 മീറ്റർ വരെ രക്ഷാപ്രവർത്തകർ തുരന്നിട്ടുണ്ട്. ഇനി ഏതാണ്ട് 6 മീറ്റർ കൂടി മതിയാകുമെന്നാണ് കരുതുന്നതെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

സിൽക്യാര ടണൽ സൈറ്റിൽ ഇപ്പോൾ മൊത്തം 41 ആംബുലൻസുകൾ നിലയുറപ്പിച്ചിട്ടുണ്ട്, പുറത്തെത്തിക്കുന്ന തൊഴിലാളികളെ അടിയന്തിരമായി ആശുപത്രികളിലേക്ക് മാറ്റേണ്ടതുണ്ടങ്കിൽ സജ്ജമാക്കിയിരിക്കുകയാണ്. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റണമെങ്കിൽ പോലും എയർആംബുലൻസ് അടക്കമുള്ളവ സജ്ജമാണ്. അടുത്ത അഞ്ചിമണിക്കൂർ നിർണ്ണായകമാണ്. ആശ്വാസകരമായ ആ വാർത്തക്കായി രാജ്യം കാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *