എടത്വ: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആലപ്പുഴ കളർകോട് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച തലവടി പഞ്ചായത്ത് എട്ടാം വാർഡിൽ പള്ളിച്ചിറ കൊച്ചുമോൻ ജോർജ്ജിന്റെ മകൻ ആൽവിൻ ജോർജ് (20) മൃതദേഹം ഞായറാഴ്ച 2 മണിക്ക് മഹാജൂബിലി ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി തലവടിയിലെ ഭവനത്തിൽ എത്തിയ്ക്കുന്നതും സംസ്‌കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ നിന്ന് ആരംഭിക്കുന്നതും തുടർന്ന് എടത്വ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

