ശബരിമലയിൽ മീഡിയ സെന്റർ പ്രവർത്തനം തുടങ്ങി

Kerala Pathanamthitta

സന്നിധാനം – ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധാനത്തെ മീഡിയ സെന്റർ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മണ്ഡല- മകരവിളക്ക് കാലത്ത് സർക്കാർ വകുപ്പുകളും ദേവസ്വം ബോർഡും വിവിധ ഏജൻസികളും ശബരിമലയിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മീഡിയ സെന്ററിൽ നിന്ന് മാധ്യമങ്ങൾ മുഖേന പൊതുസമൂഹത്തിനു ലഭ്യമാക്കും. തീർഥാടകർക്ക് ആവശ്യമുള്ള വിവരവിനിമയപ്രവർത്തനങ്ങളും മീഡിയ സെന്റർ മുഖേന നടക്കും. വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയത്തിനു സമീപമാണ് മീഡിയ സെന്റർ.
എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ.യു. ജനീഷ് കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, ദേവസ്വം സ്‌പെഷ്യൽ സെക്രട്ടറി എം ജി രാജമാണിക്യം, അംഗങ്ങളായ അഡ്വ.എ അജികുമാർ, സുന്ദരേശൻ, ശബരിമല എഡിഎം സൂരജ് ഷാജി ഐ എ എസ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ. അജിത് കുമാർ, പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസർ ശ്രീകാന്ത് എം ഗിരിനാഥ്, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

മീഡിയ സെന്റർ ഫോൺ: 04735-202664.
ഇമെയിൽ: sabarimalamediacenter@gmail.com.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *