ദുബായ് – യുഎഇയിൽ പൊതുവെ എല്ലാ ഭാഗങ്ങളിലും ഒരു മാസത്തോളമായി മഴ പെയ്യുകയാണ്. കനത്ത മഴയും ഇടിമിന്നലും
ആലിപ്പഴ വർഷവും ഒക്കെ തുടർച്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നു. ഫുജൈറ അടക്കമുള്ള മലകളിൽ നിന്ന് ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും മായുടെ താഴ്‌വാരങ്ങളിൽ വെള്ളപ്പൊക്കവും ഒക്കെ ഇപ്പോൾ സ്ഥിര കാഴ്ചയാണ്.
ഒക്ടോബർ 14-ന് ചെറിയ മഴയോടെ തുടങ്ങിയ ഈ നിലവിലെ കാലാവസ്ഥയും, 2023ലെ മഴ രാജ്യത്ത് പതിവിലും കൂടുതലാണെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) വിദഗ്ധൻ പറഞ്ഞിരുന്നു. പിഴകളെയും കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
രാജ്യത്ത് മഴ തുടരുമോ? അങ്ങനെയെങ്കിൽ, എവിടെ ?
തുടരും എന്നാണു എൻസിഎം പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച് പറയുന്നത്, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ് ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തും. വാരാന്ത്യത്തിൽ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മേഘാവൃതമായ അവസ്ഥ നിലനിൽക്കും.
എന്തുകൊണ്ടാണ് രാജ്യത്ത് ഇത്രയധികം മഴ പെയ്തത് ?
യുഎഇയിൽ ഒക്ടോബർ നവംബർ മാസങ്ങളിൽ മഴ സാധാരണമാണ്. എന്നാൽ ഈ വർഷം പെഴ്ത മഴയുടെ അളവ് കൂടുതലാണെന്ന് എൻസിഎമ്മിൽ നിന്നുള്ള ഡോ അഹമ്മദ് ഹബീബ് പറഞ്ഞു. സാധാരണ മഴക്കാലം മേഘാവൃതമായ അവസ്ഥയും ന്യൂനമർദ്ദവും നിറഞ്ഞതാണ്. മാത്രമല്ല, മഴ വർധിപ്പിക്കുന്നതിനായി രാജ്യം ക്ലൗഡ് സീഡിംഗ് ദൗത്യങ്ങൾ തുടരുന്നുമുണ്ട്.
എവിടെയാണ് കൂടുതൽ മഴ പെയ്തത്?
ഫുജൈറ, ഖോർഫക്കാൻ, റാസൽഖൈമ എന്നിവിടങ്ങളിലെ പർവത പ്രദേശങ്ങൾക്ക് പുറമെ അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലും മഴ പെയ്തു. കഴിഞ്ഞ മാസം അവസാനത്തോടെ കാലാവസ്ഥ വളരെ ശക്തമായിരുന്നു. പല ഓഫീസുകളും സ്‌കൂളുകളും ഓൺലൈനായി പ്രവർത്തിച്ചതിനാൽ ജീവനക്കാരും വിദ്യാർത്ഥികളും അവരുടെ വീടുകളിൽ നിന്ന് സുരക്ഷിതമായി ദിവസം ചെലവഴിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

