പഞ്ചായത്ത് ഓഫീസിനു മുന്നിലെ സോപ്പ് തേച്ചുള്ള കുളിയും നനയും പ്രതിഷേധം വൈറലായി !!

Kerala Malappuram
Print Friendly, PDF & Email

നിലമ്പൂർ – മലപ്പുറം മമ്പാട് 11 ആം വാർഡിലെ സ്ഥിരതാമസക്കാരനായ ഷബീറലിയാണ് മമ്പാട് ഗ്രാമപഞ്ചായത്തിനു മുന്നിലെത്തി വേറിട്ട പ്രതിഷേധം നടത്തിയത്. കുളിക്കാനും ന

നക്കാനും, മറ്റൊന്നിനും വെള്ളമില്ലാത്ത അവസ്ഥ വന്നപ്പോളാണ് ഷബീറലി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തി കുളിയും തുണി അലക്കലും മറ്റും നടത്തി പ്രതിഷേധിച്ചത്. ഷബീറലിയുടെ കുളിയും നനയും പ്രതിഷേധം ഏതായാലും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഏകദേശം ഒരു മാസക്കാലമായി വെള്ളം കിട്ടാതെ വന്നപ്പോളാണ് ഈ പ്രതിഷേധം നടത്തേണ്ടി വന്നത്.

വാട്ടർ അതോറിറ്റിയുടെ വെള്ളം പമ്പുചെയ്യാനുള്ള ബുദ്ധിമുട്ടുകാരണം ഇപ്പോൾ പണികൾ നടക്കുന്നതിനാലാണ് വെള്ളം ഇല്ലാതെ വന്നതെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *