വിദ്യാർഥി സമൂഹം മാറ്റത്തിന്റെ ചാലകശക്തിയാകണം : ജില്ലാ കളക്ടർ എ. ഷിബു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിദ്യാർത്ഥി സമൂഹം മാറ്റത്തിന്റെ ചാലകശക്തിയാകണമെന്ന് ജില്ലാ കളക്ടർ എ. ഷിബു പറഞ്ഞു. ശിശുദിനത്തിന്റെ മുന്നോടിയായി ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിലുള്ള വർണോൽസവം 2023 ന്റെ രണ്ടാംഘട്ട കലാസാഹിത്യ മൽസരങ്ങൾ കോഴഞ്ചേരി ഗവ. ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലാസാഹിത്യമത്സരങ്ങളിൽ പങ്കാളികളാകുന്നതുവഴി സമൂഹത്തിന്റെ മുന്നിൽ വിദ്യാർഥികൾ മാതൃകകളായി മാറുന്നു. ഇതിൽ ശിശുക്ഷേമ സമിതി വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ശിശുക്ഷേമസമിതി ജില്ല വൈസ്പ്രസിഡന്റ് ആർ അജിത് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി പൊന്നമ്മ , ജില്ലാ ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ജില്ല ട്രഷറാർ ഏ ജി ദീപു, എസ് മീരാസാഹിബ്, കെ ജയകൃഷ്ണൻ, കലാനിലയം രാമചന്ദ്രൻനായർ, രാജൻ പടിയറ, എസ് രാജേശ്വരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *