നവ കേരള സദസ്സ്; തലവടി ഗ്രാമപഞ്ചായത്ത് സംഘാടകസമിതി രൂപീകരണയോഗം നടന്നു

Kerala Alappuzha
Print Friendly, PDF & Email

എടത്വ: കുട്ടനാട് മണ്ഡലം നവ കേരള സദസ്സിന് മുന്നോടിയായി തലവടി ഗ്രാമപഞ്ചായത്ത്തല സ്വാഗത സംഘം രൂപീകരണയോഗം നീരേറ്റുപുറം ശ്രീ ചക്കുളത്തുകാവിലമ്മ മിനി ആഡിറ്റോറിയത്തിൽ വെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു ഐസക്ക് രാജു
യോഗം ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജോജി എബ്രഹാം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കൊച്ചുമോൾ ഉത്തമൻ,സുജി സന്തോഷ്, ജോജി വൈലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കലാ മധു,എന്‍.പി രാജൻ,വിനോദ് മത്തായി,സെക്രട്ടറി ജി.വി വിനോദ് കുമാര്‍, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിക്രമന്‍, പി.വി ഉത്തമന്‍, എം കെ സജി, മണിദാസ് വാസു, എബ്രഹാം കരിമ്പിൽ,രമേശ് കുമാർ,രത്നമ്മ ഗോപി,ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള ,പി.ടി.പ്രകാശ്  എന്നിവർ സംസാരിച്ചു.

വിവിധ വകുപ്പുതല മേധാവികൾ, അംഗണവാടി പ്രവർത്തകർ, ഹരിത കർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സാംസ്ക്കാരിക സാമൂഹിക-സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ അടക്കം 500 ഓളം പേർ പങ്കെടുത്തു. ഗായത്രി ബി. നായർ ചെയർമാനായി സംഘാടകസമിതിയും സബ്കമ്മിറ്റികളും രൂപീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *