കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ.എസ് പ്രവീൺ കുമാർ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1.15 നായിരുന്നു അന്ത്യം.
കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തു. നിലവിൽ തൃശൂർ യൂണിറ്റിലാണ്. ജിവി രാജ സ്പോർട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട് . അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്) ഭാര്യ: ഡോ. രത്നകുമാരി (ഡിഎംഒ ഹോമിയോപ്പതി) . മക്കൾ : പാർവതി (എം ബി ബി എസ് വിദ്യാർഥിനി, റഷ്യ) അശ്വതി ( പ്ലസ് ടു വിദ്യാർഥിനി). സംസ്കാരം നാളെ രാത്രി 11 മണിക്ക് മേപ്പയ്യൂരിലെ വീട്ടുവളപ്പിൽ. നാളെ വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് ദേശാഭിമാനിയിൽ പൊതുദർശനം നടക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

