വ്യാജപട്ടയം ഉണ്ടാക്കി സർക്കാർ ഭൂമി ബാങ്കിന് പണയപ്പെടുത്തി തട്ടിപ്പ് ;

Crime Politics

തൊടുപുഴ – വ്യാജ പട്ടയമുണ്ടാക്കി സർക്കാർ ഭൂമി തന്നെ ബാങ്കിന് പണയപ്പെടുത്തി ചിന്നക്കനാലിൽ സിപിഎം നടത്തിയ സഹകരണ ബാങ്ക് തട്ടിപ്പ് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നേതാക്കൾ രംഗത്ത്. ക്രമക്കേടുകളെകുറിച്ച് സഹകരണ വകുപ്പ് നടത്തിയ പ്രത്യേക അന്വേഷണ റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഇപ്പോൾ ബാങ്കിന്റെ പ്രസിഡന്റുമായിട്ടുള്ള വി.എക്‌സ് ആൽബിൻ വ്യാജ പട്ടയം ഉപയോഗിച്ച് രണ്ട് തവണയായി ലക്ഷങ്ങളാണ് ബാങ്കിൽ നിന്നും കൊള്ളയടിച്ചത്. 2010 ൽ ഉടുമ്പൻചോല തഹസീൽദാർ റദ്ദാക്കിയ പട്ടയമുപയോഗിച്ച് 2011ൽ എടുത്ത വായ്പയും, മുക്കാൽ സെന്റ് ഭൂമിയുടെ വ്യാജ പട്ടയമുപയോഗിച്ചെടുത്ത 10 ലക്ഷം രൂപയുടെ വായ്പയും ഈ തട്ടിപ്പിൽ ഉൾപ്പെടുന്നു. കൂടാതെ ബാങ്കിന് സ്ഥലം വാങ്ങിയതിലും വ്യാപകമായ ക്രമക്കേടാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട് .

ബാങ്കിന്റെ സെക്രട്ടറി ബിനാമി പേരിൽ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതായും, സെക്രട്ടറിയുടെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലെ പല ഇടപാടുകളും ബാങ്കിൽ നടന്ന ക്രമക്കേടുകളുമായി ബന്ധമുള്ളതായും റിപ്പോർട്ടിൽ പറയുന്നു. പണാപഹരണം, വ്യാജരേഖ ചമക്കൽ, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ബാങ്ക് സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് ഈ റിപ്പോർട്ടിൽ ശുപാർശ ചെയ്തുവെങ്കിലും യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ല.

സിപിഎം നിയന്ത്രണത്തിലുള്ള മൂന്നാർ ഉൾപ്പെടെയുള്ള ബാങ്കുകളിൽ വ്യാജപട്ടയം ഉപയോഗിച്ചുള്ള കൊള്ള നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണം. സിപിഎം നേതാക്കൾ നടത്തിയിട്ടുള്ള ഭൂമി കൈയേറ്റവും വ്യാജപട്ടയം ഉപയോഗിച്ച് നടത്തിയ വായ്പ തട്ടിപ്പുകളും പുറത്ത് വരുമോയെന്ന ഭയമാണ് കൈയേറ്റമേന്ന് കേൾക്കുമ്പോൾ എംഎം മണിയുൾപ്പടെയുള്ള സിപിഎം നേതാക്കൾക്ക് ഹാലിളകാൻ കാരണം .

തൊടുപുഴ പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ കെപിസിസി.അംഗം എ.പി.ഉസ്മാൻ , ഡി.സി.സി. ജന: സെക്രട്ടറിമാരായ ബിജോ മാണി, കെ.ബി. സെൽവം .റ്റി.ജെ.പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

 

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *