ആറന്മുള – ഇന്ന് ഒക്ടോബർ 7 ശനിയാഴ്ച വൈകുന്നേരം 3മണിക്ക് ആറന്മുള സത്രക്കടവിൽ. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ റിവർ കൺസർവേഷൻ ഡയറക്ടർമാരും, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സീനിയർ സയന്റിസ്റ്റ് ശ്രീ ഡോ: എസ് എ ഹുസൈൻ, ശ്രീ കുമ്മനം രാജശേഖരൻ എന്നിവർ പങ്കെടുക്കുന്നു. പമ്പാ നദീ സംരക്ഷണം സംബന്ധിച്ചുള്ള ആധികാരിക പഠനത്തിനായി മറ്റു സയന്റിസ്റ്റുകളും ഇതോടൊപ്പം പങ്കെടുക്കും ദേശീയ നദീ സംരക്ഷണ ഡയറക്ടറേറ്റിന്റെയും, വൈൽഡ് ലൈഫ് ഇന്റിസ്സുട്ട് ഓഫ് ഇന്ത്യയുടെയും, ആറന്മുള ഹെറിറ്റേജ് ട്രസ്റ്റിന്റെയും, പള്ളിയോട സേവാ സംഘത്തിന്റെയും, ആറന്മുള ശ്രീ വിജയാനന്ദ വിദ്യാ പീഠത്തിന്റെയും സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരുടെയും സാന്നിദ്ധ്യ സഹകരണം ഉണ്ടാകണമെന്ന് കൺവീനർ പിആർ ഷാജി അഭ്യർത്ഥിച്ചു.


