ആ നടപ്പ്.. കേന്ദ്ര മന്ത്രി പദവിയിലേക്കോ ?

India Kerala Politics

തിരുവനന്തപുരം: സഹകരണ മേഖലയിലെ കൊള്ളയ്‌ക്കെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര വൻവിജയമായിരുന്നു. കനത്ത മഴയിലും ബിജെപി പ്രവർത്തകർ പോലുമല്ലാത്ത വൻ ജനാവലി പദയാത്രയെ അനുഗമിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കൊടും രാഷ്ട്രീയ ക്രൂരത സഹിക്കാനാവാത്തവരാണ് ഈ പദയാത്രയിൽ കണ്ണിചേർന്നതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

18 കിലോമീറ്റർ പദയാത്രയിലൂടെ തളർന്നവശനായ സുരേഷ് ഗോപി എന്ന് ട്രോളുന്നവർ ശ്രദ്ധിക്കാതെ പോകുന്നത് നടനും, താരതമ്യേന ചെറിയ നേതാവും എന്നതിൽ നിന്ന് കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിൽ ഒരാളായി സുരേഷ് ഗോപി മാറി എന്നതാണ്. പദയാത്ര വലിയാനിക്കൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ സുരേഷ് ഗോപിയുടെ ഫോണിലേക്ക് വന്ന ആ കോളിനെ ചുറ്റിപ്പറ്റി ചർച്ചകൾ സജീവം.

ആ ഫോൺ കോൾ സാക്ഷാൽ നരേന്ദ്ര മോദിയുടെ ആയിരുന്നു. മോദി തന്റെ പേഴ്‌സണൽ ഫോണിൽ നിന്ന് നേരിട്ട് സുരേഷ് ഗോപിയെ വിളിച്ചു ചോദിച്ചത് ഡൽഹിയിലേക്ക് എന്നാണ് വരാൻ കഴിയുന്നത് എന്നാണു ? സുരേഷ്‌ഗോപിയുടെ മറുപടി ഇങ്ങനെ.. ‘ഞാൻ ഇപ്പോൾ പദയാത്രയിലാണ്. യാത്രയ്ക്ക് ശേഷം അൽപം വിശ്രമിക്കാനാണ് ആഗ്രഹം. പക്ഷേ അങ്ങ് പറഞ്ഞോളൂ, പറയുന്ന ദിവസം എത്തിച്ചേരുന്നതാണ്’…

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതിയും തീരുമാനമായി. ഈ വെള്ളിയാഴ്ച രാവിലെ 11.45ന്. പ്രധാനമന്ത്രി മറ്റൊരു കാര്യം കൂടി പറഞ്ഞു. ഒറ്റയ്ക്ക് വരേണ്ട, കുടുംബത്തെ കൂടി കൂട്ടിക്കോളൂ, ആഗ്രഹം ഉണ്ടെങ്കിൽ എന്ന്. സുരേഷ് ഗോപി സന്തോഷത്തോടെ അതിന് നന്ദിയും പറഞ്ഞു. എത്രയും പേർ വരുന്നുണ്ടോ, അത്രയും പേരുടെ വിശദാംശങ്ങൾ നൽകാനും ആവശ്യപ്പെട്ടു. സുരേഷ് ഗോപി തന്റെ ഭാര്യയുടെയും, നാലുമക്കളുടെയും, അനിയന്റെയും, ഭാര്യയുടെയും പേരുവിവരം നൽകി. പ്രധാനമന്ത്രിയെ കാണാൻ സുരേഷ് ഗോപിയെ കൂടാതെ ഏഴ് അതിഥികൾ കൂടിയുണ്ടാകും എന്നറിയിച്ചു.

ഏഴുപേർക്കുള്ള സൗകര്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചുവരുന്നു. വിമാന ടിക്കറ്റും എടുത്തുകഴിഞ്ഞു. മുൻ എംപിയും കുടുംബവും വ്യാഴാഴ്ച രാത്രി തന്നെ ഡൽഹിയിലെത്തും. വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സ്വാഭാവികമായി ഉയരുന്ന ചോദ്യം, എന്തിനാണ് ഇത്ര ധൃതി പിടിച്ച് സുരേഷ് ഗോപിയെ പ്രധാനമന്ത്രി വിളിച്ചത് എന്നതാണ്. ?

അദ്ദേഹത്തോട് അടുപ്പമുള്ളവർ അടക്കം ചർച്ചകൾ പല ഊഹാപോഹങ്ങളിലൂടെയും കടന്നുപോകുന്നു. ഒരുപക്ഷേ തൃശൂരിൽ സുരേഷ് ഗോപി ഉണ്ടാക്കുന്ന ഇംപാക്റ്റ് ക്യത്യമായി അറിയാമെന്നും, സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കുമെന്നും, മന്ത്രിപദവിയിൽ തൃശൂരിൽ മത്സരിപ്പിച്ചാൽ, കൂടുതൽ ഫലം കിട്ടുമെന്നും മനസ്സിലാക്കിയുള്ള നീക്കം എന്നാണ് ഒരു കണക്കുകൂട്ടൽ. അതുശരിയായാൽ, ഈ ശനിയാഴ്ച തന്നെ സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെന്ന് വരാം. !!

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *