മലദ്വാരത്തിനകത്തും, പെറ്റിക്കോട്ടിനുള്ളിലും സ്വർണ്ണക്കടത്ത്

Crime Eranakulam

നെടുമ്പാശേരി – മലദ്വാരത്തിനകത്തും, പെറ്റിക്കോട്ടിനുള്ളിൽ പ്രത്യേക അറയിലാക്കിയും സ്വർണം കൊണ്ടു വന്ന രണ്ട് സ്ത്രീകൾ നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ പിടിയിലായി. തൃശൂർ സ്വദേശിനി റംലത്ത്, മലപ്പുറം സ്വദേശിനി ഉമൈബ എന്നിവരാണ് പിടിയിലായത്.

ദുബൈയിൽ നിന്നും വന്ന റംലത്ത് മലദ്വാരത്തിനകത്താണ് 55 ലക്ഷം രൂപ വില വരുന്ന 1266 ഗ്രാം സ്വർണം നാല് ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചത്. അബുദാബിയിൽ നിന്നും വന്ന ഉമൈബ ധരിച്ചിരുന്ന പെറ്റിക്കോട്ടിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് പേസ്റ്റ് രൂപത്തിലാക്കി 763 ഗ്രാം സ്വർണം ഒളിപ്പിച്ച ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം തുന്നിച്ചേർക്കുകയായിരുന്നു. ഇത് കൂടാതെ 80 ഗ്രാം സ്വർണാഭരണവും പിടിച്ചെടുത്തു
കയ്യിൽ കാര്യമായി ലഗേജുകളില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ച ഇവർ ഇടയ്ക്കിടെ കൈകൾ ദേഹത്തേക്ക് തൊടുന്നത് ഇവരെ നിരീക്ഷിച്ച കസ്റ്റംസുദ്യോഗസ്ഥയ്ക്ക് സംശയത്തിനിടയാക്കി. തുടർന്ന് ദേഹപരിശോധന നടത്തുകയായിരുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *