‘സ്വച്ഛതാ ഹി സേവാ അഭിയാൻ ‘ ; എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

Kerala Alappuzha

എടത്വ: ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ‘സ്വച്ഛതാ ഹി സേവാ അഭിയാൻ്റെ ‘ ഭാഗമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുള അറിയിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 9 ന് എടത്വ ജംഗ്ഷനിൽ ഉള്ള ഗാന്ധി പ്രതിമയിൽ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം ഹാരമണിയിക്കും. വൈസ് പ്രസിഡൻ്റ് പി.ഡി.രമേശ് കുമാർ ഗാന്ധി ജയന്തി ദിന സന്ദേശം നല്കും.

തുടർന്ന് മിൽമ ഹാളിൽ ചേരുന്ന സമ്മേളനം രക്ഷാധികാരി അഡ്വ.പി.കെ സദാനന്ദൻ ഉദ്ഘാടനം ചെയ്യും.പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും. രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം , വൈസ് പ്രസിഡൻ്റ് അഡ്വ. ഐസക്ക് രാജു എന്നിവർ സന്ദേശം നല്കും.സമിതിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന പദ്ധതികളുടെ രൂപരേഖ ചടങ്ങിൽ തയ്യാറാക്കും.

ഹരിത വിപ്ലവ നായകൻ ഡോ. എംഎസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ എടത്വ വികസന സമിതി അനുശോചിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *