ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ വാഹന പരിശോധനക്കിടെ TN 72 N 2070 തെങ്കാശി – കൊട്ടാരക്കര തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിലെ യാത്രക്കാരനായ പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ വാഴമുട്ടം ദേശത്ത് പാലയ്ക്കൽ വീട്ടിൽ മുരളി മകൻ അനിൽകുമാർ എന്ന വിഷ്ണു വയസ്സ്: 28 എന്നയാൾ കടത്തിക്കൊണ്ടുവന്ന 7.400 കി.ഗ്രാം കഞ്ചാവ് കണ്ടെടുത്ത് അറസ്റ്റ് ചെയ്തു NDPS കേസ് രജിസ്റ്റർ ചെയ്തു.. തെങ്കാശിയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പത്തനംതിട്ടയിൽ എത്തിക്കുന്നതിന് പ്രതിയെ നിയോഗിച്ച പത്തനംതിട്ട സ്വദേശി ഷാജഹാൻ എന്നയാളെ രണ്ടാം പ്രതിയായും കേസിൽ ഉൾപ്പെടുത്തി.
സർക്കിൾ ഇൻസ്പെക്ടർ എസ്സ്. ഷിജുവിനൊപ്പം എക്സൈസ് ഇൻസ്പെക്ടർ എസ്സ്. ബൈജു, പ്രിവ.ഓഫീസർ അജയകുമാർ.പി.എ, സി.ഇ.ഒ. മാരായ അജയൻ.എ, ഹരിപ്രസാദ്.എസ്, രജീഷ്. H എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

